കോട്ടയത്ത് നാലുവയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഷിഗല്ല. കോട്ടയം അതിരമ്പുഴ സ്വദേശിയായ നാലുവയസുകാരന് ഷിഗല്ല ബാധ സ്ഥിരീകരിച്ചു. വയറിളക്കം, കടുത്ത പനി, വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കുട്ടിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എവിടെ നിന്നാണ് കുട്ടിക്ക് രോഗബാധയുണ്ടായതെന്ന് കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച കുട്ടിയും കുടുംബത്തിലെ 12 പേരും ഏറ്റുമാനൂരിലെ ഹോട്ടലിൽനിന്ന് മന്തി കഴിച്ചിരുന്നു. ഇൗ ഹോട്ടലിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ മറ്റാർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.










0 comments