സ്റ്റേഷനിൽനിന്ന് ചാടിയിട്ട് 4 ദിവസം; ബംഗ്ലാദേശ് സ്വദേശിയെ പിടികൂടാനായില്ല

കൊച്ചി : പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട ബംഗ്ലാദേശ് സ്വദേശി ഹദിയുള്ള ഖാനെ (31) നാലാംദിവസവും പിടികൂടാൻ കഴിയാതെ പൊലീസ്. ഇയാൾ നഗരത്തിൽത്തന്നെയുണ്ടെന്ന നിഗമനത്തിൽ അന്വേഷണം പുരോഗമിക്കുന്നതല്ലാതെ വ്യക്തമായ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.
റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌സ്‌റ്റാൻഡുകളിലും ലോഡ്‌ജുകളിലുമെല്ലാം അന്വേഷണം നടത്തിയെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ബുധൻ പുലർച്ചെയാണ് പാലാരിവട്ടം സ്‌റ്റേഷനിൽനിന്ന് ഹദിയുള്ള ഖാൻ രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വിശദീകരണം. ഹദിയുള്ള ഖാനെ ഒളിവില്‍ കഴിയാൻ സഹായിച്ച ദമ്പതികളെമാത്രമാണ് പൊലീസിന് അറസ്‌റ്റ് ചെയ്യാനായത്. എറണാകുളം എസിപിയുടെ നേതൃത്വത്തില്‍ 15 അംഗസംഘമാണ് കേസന്വേഷിക്കുന്നത്.
ഇയാൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. നഗരത്തിലെ പ്രധാനയിടങ്ങളിലും ലോഡ്‌ജുകളിലുമെല്ലാം അന്വേഷണം നടത്തിയെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ബുധൻ രാത്രിയാണ് പാലാരിവട്ടം സ്‌റ്റേഷനിൽനിന്ന് ഹദിയുള്ള ഖാൻ രക്ഷപ്പെട്ടത്.
എറണാകുളം എസിപിയുടെ നേതൃത്വത്തിൽ 15 അംഗസംഘമാണ് കേസന്വേഷിക്കുന്നത്. ഇയാൾ രക്ഷപ്പെട്ടതിനെക്കുറിച്ച് വകുപ്പുതല അന്വേഷണവും തുടങ്ങി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. സ്റ്റേഷന്റെ ശൗചാലയ ജനൽവഴിയാണ് ഹദിയുള്ള ഖാൻ കടന്നത്. എഫ്ഐആർ രജിസ്റ്റർചെയ്ത് വിരലടയാളം പകർത്തുന്നതിനിടെ ശൗചാലയത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടു. ശൗചാലയത്തിൽ കയറിയ ഇയാൾ ജനൽപ്പാളിയിളക്കി സമീപത്തെ ക്ഷേത്രവളപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഹദിയുള്ള ഖാൻ ഉൾപ്പെടെ നഗരത്തിൽ ആക്രിക്കച്ചവടം നടത്തിവരികയായിരുന്ന ആറംഗ ബംഗ്ലാദേശ് സംഘത്തെ ബുധൻ പുലർച്ചെ 3.30 ഓടെയാണ് പൊലീസ് പിടികൂടിയത്.









0 comments