വിമാനത്താവളത്തിന്റെ ചുറ്റുമതിലിലേയ്ക്ക് കാർ ഇടിച്ചുകയറി; രണ്ട് സ്ത്രീകൾക്ക് പരിക്ക്

അപകടത്തില്‍പ്പെട്ട കാര്‍
തിരുവനന്തപുരം: വിമാനത്താവളത്തിന്റെ ചുറ്റുമതിലിലേയ്ക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അമിതവേഗതയിലെത്തിയ കാർ വളവിൽ വെച്ച് നിയന്ത്രണം വിട്ട് വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയക്ക് സമീപത്തെ 12 അടിയോളം പൊക്കമുളള ചുറ്റുമതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ മതിൽ പൊളിഞ്ഞു വീണു. ഞായർ വൈകീട്ട് 4.45 ഓടെ ഓൾസെയിന്റസ്- ശംഖുംമുഖം റോഡിൽ എയർഫോഴ്‌സ് സ്റ്റേഷന് സമീപത്തെ ടെക്‌നിക്കൽ ഏരിയയിലെ വളവിലാണ് അപകടം. സംഭവത്തിൽ കാർ ഡ്രൈവറായ ബാലരാമപുരം സ്വദേശി മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ പോത്തൻകോട് സ്വദേശികളായ സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസികളും അതുവഴി കടന്നുപോയ യാത്രക്കാരുമാണ് കാറിനുള്ളിൽ ഉള്ളവരെ പുറത്തെത്തിച്ചത്.









0 comments