വനിതാ ഏഷ്യാ കപ്പ് ഫൈനൽ: ഇന്ത്യക്ക് മികച്ച സ്കോർ, ഷഫാലിക്കും സ്‌മൃതിക്കും അർധസെഞ്ചുറി

Photo: Getty Images
ദുബായ് : ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതാ ടീം നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. ഓപ്പണർമാരായ ഷഫാലി വർമ്മയുടെയും സ്മൃതി മന്ദാനയുടെയും തകർപ്പൻ അർധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണർമാർ നൽകിയത്. ഒന്നാം വിക്കറ്റിൽ ഷഫാലി വർമ്മയും സ്മൃതി മന്ദാനയും ചേർന്ന് 129 റൺസ് കൂട്ടിച്ചേർത്തു. ഷഫാലി 39 പന്തിൽ 9 ഫോറും 2 സിക്സറും അടക്കം 68 റൺസെടുത്തു പുറത്തായി. 39 പന്തിൽ 5 ഫോറും 3 സിക്സറും സഹിതം 59 റൺസാണ് മന്ദാന നേടിയത്.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (14), റിച്ച ഘോഷ് (17), ദീപ്തി ശർമ്മ (5) എന്നിവർക്ക് വലിയ സ്കോർ കണ്ടെത്താനായില്ലെങ്കിലും അവസാന ഓവറുകളിൽ ഗുണാലൻ കമാലിനി (5 പന്തിൽ 15 നോട്ടൗട്ട് ) യുടെ വെടിക്കെട്ട് പ്രകടനം ഇന്ത്യയെ 180 കടത്തി. ഭാരതി ഫുൽമാലി 2 റൺസുമായി പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി മിതാലി അയോധ്യ ബണ്ഡാര, ചമരി അത്തപത്തു, ഹേവ മുനസിംഹഗെ ചാമുഡി പ്രബോധ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.








0 comments