ആദ്യ ട്വന്റി20: ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് 156 റൺസ്, അർഷ്ദീപിന് മൂന്ന് വിക്കറ്റ്

ഇന്ത്യ അഫ്ഗാൻ ട്വന്റി 20 മത്സരത്തിൽ ഇബ്രാഹീം സാദ്രൻ്റെ വിക്കറ്റ് വീഴ്ത്തിയത്തിൽ അക്സർ പട്ടേലിൻ്റെയും സഹതാരങ്ങളുടെയും ആഹ്ലാദം| ഫോട്ടോ: പി വി സുജിത്
ന്യൂ ഡൽഹി : ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. അർധസെഞ്ചുറി നേടിയ അസ്മത്തുള്ള ഒമർസായിയുടെ പ്രകടനമാണ് അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ട അഫ്ഗാനിസ്ഥാന് ഓപ്പണർ റഹ്മാനുല്ല ഗുർബാസിനെ (0) ആദ്യ ഓവറിൽ തന്നെ നഷ്ടമായി. തുടർന്നുവന്ന ഇബ്രാഹിം സദ്രാൻ (11), സിദിഖുല്ല അടൽ (13) എന്നിവർക്കും ക്രീസിൽ അധികനേരം നിൽക്കാനായില്ല. തുടർന്ന് ക്രീസിലൊന്നിച്ച അസ്മത്തുള്ള ഒമർസായിയും (44 പന്തിൽ 64) മുഹമ്മദ് നബിയും (27 പന്തിൽ 33) ചേർന്നാണ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
4 ഫോറും 4 സിക്സറും അടങ്ങുന്നതായിരുന്നു ഒമർസായിയുടെ ഇന്നിങ്‌സ്. അവസാന ഓവറുകളിൽ മുജീബ് ഉർ റഹ്മാൻ (3 പന്തിൽ 9) പുറത്താകാതെ നിന്നു. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് 4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുമ്ര, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒരു ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 12 റൺസ് എടുത്തു. സഞ്ജു സാംസണും അഭിഷേക് ശർമ്മയുമാണ് ക്രീസിൽ.









0 comments