Deshabhimani

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ യൂട്യൂബറടക്കം നാലുപേർ അറസ്റ്റില്‍

MDMA Case

അനസ്, മിനു ജാസ്മിൻ, സജാദ്, ടി പി ബഷീർ

വെബ് ഡെസ്ക്

Published on Oct 15, 2026, 10:52 AM | 1 min read

മലപ്പുറം: മലപ്പുറത്ത് എംഎഡിഎംഎയുമായി വനിതാ യൂട്യൂബറടക്കം നാലുപേർ അറസ്റ്റിലായി. മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട കർക്കിടകം സ്വദേശി തോണ്ടിപുലാൻ വീട്ടിൽ ടി പി ഷബീർ (24), വേങ്ങര കൂരിയാട് സ്വദേശി കുന്നത്തീരി വീട്ടിൽ സജാദ് (21), കൂട്ടിലങ്ങാടി സ്വദേശി കൂട്ടപ്പിലാൻ വീട്ടിൽ മിനു ജാസ്മിൻ (23) എന്നിവരാണ് പിടിയിലായത്. മിനു ജാസ്മിൻ യൂട്യൂബറാണ്. മലപ്പുറം, വേങ്ങര, മങ്കട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് എം‍ഡിഎംഎ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവര്‍. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു ലഹരി വിൽപന.


രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് ബുധനാഴ്ച രാത്രി മലപ്പുറം കിഴക്കെത്തലയില്‍ വേങ്ങര റോഡിലെ അക്ഷയ സെന്ററിന് മുൻവശത്ത് നിര്‍ത്തിയിട്ട കാറില്‍ പരിശോധന നടത്തി. ചില്ലറ വിപണിയിൽ അരലക്ഷം രൂപ വരുന്ന 10.5 ഗ്രാം എംഡിഎംഎയും സിറിഞ്ചുകളും ഡിജിറ്റൽ ത്രാസും സിപ്പ് ലോക്ക് കവറുകളും 25,000 രൂപയും കണ്ടെടുക്കുകയായിരുന്നു. അനസ്, ഷബീർ, സജാദ് എന്നിവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളായി ലഹരിക്കേസുകളുണ്ട്.


മലപ്പുറം ഡിവൈഎസ്‌പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ മലപ്പുറം ഇൻസ്‌പെക്ടർ ബി ഷാജിമോൻ, എസ്ഐ സനൽ, എഎസ്ഐ സുഷമ, പൊലീസ് ഉദ്യോഗസ്ഥരായ ബി എന്‍ അബ്ദുള്ള, ബാബു ബാലകൃഷ്ണൻ, ആഷിഖ്, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാർഡ് സേനാംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ, പി മുഹമ്മദ്‌ സലീം, കെ കെ ജസീർ, വി പി ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home