Deshabhimani

ഇന്നു സ്വർണം വാങ്ങിയാലോ? നാലാം ദിവസവും വില താഴേക്ക്

gold
വെബ് ഡെസ്ക്

Published on Oct 15, 2026, 10:54 AM | 1 min read

തിരുവനന്തപുരം : വിലയെത്ര കൂടിയാലും എല്ലാക്കലത്തും പ്രിയമുള്ള ഒന്നാണ് സ്വർണം. അത് നിക്ഷേപിക്കാനായാലും ആസ്തിയായി സൂക്ഷിക്കാനായാലും സ്വർണത്തിനോട് താല്പര്യമുള്ളവരേറെയാണ്. കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നും ​ഗ്രാമിന് 75 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു ​ഗ്രാം സ്വർണത്തിന് 13,515 രൂപയും, ഒരു പവന് 600 രൂപ കുറഞ്ഞ് 1,08,120 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണം വില്പന തുടരുന്നത്. നാല് ദിവസത്തിനിടെ 2,920 രൂപ കുറഞ്ഞു.


യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്തുവരുന്നതിനു മുമ്പുള്ള യുഎസ് ഡോളറിന്റെ മൂല്യത്തകർച്ചയും ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വീക്ഷണത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും വിപണിയെ ബാധിച്ചതിനാൽ ഇന്ന് അന്താരാഷ്ട്ര വിപണികളിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞിട്ടുണ്ട്.


ആ​ഗോളതലത്തിൽ പ്രതിസന്ധികൾ തുടരുന്നതിനിടയിലും ഡോളറിനെതിരെ രൂപ നേട്ടത്തോടെ മുന്നേറുകയാണ്. ക്രൂഡ് ഓയിൽ വിലയും നേരിയ ഇടിവ് നേിരട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ അന്താരാഷ്ട്ര വിപണിയിലെ ഇത്തരത്തിലുള്ള ചെറിയ ചലനങ്ങൾ പോലും സ്വ‌ർണവിലയെ ബാധിക്കാറുണ്ട്. ഇതിനു പുറമെ ഇറക്കുമതി തീരുവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകമാണ്. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.


പത്ത് ദിവസത്തെ സ്വർണവില (​ഗ്രാം)


ഒക്ടോബർ - 15 - ₹13,515

ഒക്ടോബർ - 14 - ₹13,590

ഒക്ടോബർ - 13 - ₹13,685

ഒക്ടോബർ - 12 - ₹13,840 (രാവിലെ) ₹13,720 (ഉച്ചക്ക് ശേഷം)

ഒക്ടോബർ - 11 - ₹13,880

ഒക്ടോബർ - 10 - ₹13,880

ഒക്ടോബർ - 9 - ₹13,815

ഒക്ടോബർ - 8 - ₹13,710

ഒക്ടോബർ - 7 - ₹13,710

ഒക്ടോബർ - 6 - ₹13,770




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home