Deshabhimani

പിഎം ശ്രീയിൽനിന്ന് പിന്മാറില്ല; പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നിലപാടിലുറച്ച് എൻ ഷംസുദ്ദീൻ

shamsudheen edu
വെബ് ഡെസ്ക്

Published on Oct 15, 2026, 10:59 AM | 1 min read

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നിലപാടിൽ ഉറച്ച് യുഡിഎഫ് സർക്കാർ. പദ്ധതി നടപ്പാക്കാത്തതിനെ തുടർന്ന് വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 1607 കോടിയോളം രൂപയുടെ കേന്ദ്രവിഹിതം തടഞ്ഞു വെച്ചിരിക്കുകയാണെന്നും, അതിനാൽ പദ്ധതിയുമായി മുന്നോട്ടു പോയേ തീരൂവെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിൽ തുടർനടപടികൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.


സമഗ്ര ശിക്ഷാ കേരളം (എസ്എസ്‌കെ), പിഎം ജൻമൻ ഉൾപ്പെടെയുള്ള പദ്ധതികളിലായി സംസ്ഥാനത്തിന് ലഭിക്കേണ്ട 1607 കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എസ്എസ്‌കെ വിഹിതത്തിൽ 2023-24ൽ 280 കോടി രൂപയും 2024-25ൽ 513 കോടി രൂപയും 2025-26ൽ 357 കോടി രൂപയും 2026-27ൽ 433 കോടി രൂപയും ലഭിക്കാനുണ്ട്. പിഎം ജൻമൻ പദ്ധതിയിൽ 5.5 കോടി രൂപയും ഡയറ്റ്‌സ് ഓഫ് എക്‌സലൻസ് പദ്ധതിയിൽ 12.8 കോടി രൂപയും ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ തുക ലഭ്യമാക്കുന്നതിന് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതുണ്ട്. മന്ത്രി പറഞ്ഞു.


"പിഎം ശ്രീ കരാർ അറബിക്കടലിൽ വലിച്ചെറിയാനുള്ള ആർജവം തങ്ങൾക്കുണ്ടെന്ന് പ്രഖ്യാപിച്ച സർക്കാരാണ് ഇപ്പോൾ ഏത് വിധേനയും അത് നടപ്പാക്കുമെന്ന് നിലപാടിൽ ഉറച്ചുനിൽക്കുന്നതെന്ന് കെ എൻ ബാല​ഗോപാൽ എംഎൽഎ പറഞ്ഞു. പദ്ധതിയിൽനിന്ന് പിന്മാറാമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കിയിട്ടും പിന്മാറാനാകില്ലെന്ന് സർക്കാർ ആവർത്തിക്കുകയാണ്. പിന്മാറിയാൽ കേന്ദ്രവിഹിതം ലഭിക്കില്ലെന്നതാണ് ഇപ്പോൾ ഉയർത്തുന്ന വാദമെന്നും അദ്ദേഹം പറഞ്ഞു.


പിഎം ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ചൂണ്ടിക്കാട്ടി. ഒരു മാസത്തെ നോട്ടീസ് നൽകി പിന്മാറാമെന്ന കാര്യം നേരത്തെ മന്ത്രി തന്നെ പറഞ്ഞതാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങൾ പഠിക്കാൻ രൂപീകരിച്ച ഉപസമിതി നാലുമാസമായിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല. ഇക്കാര്യങ്ങൾ പഠിക്കാൻ ഇത്രയും സമയം ആവശ്യമുണ്ടോയെന്നും സമിതിക്ക് എന്തെങ്കിലും അവ്യക്തതയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. റിപ്പോർട്ട് എപ്പോൾ തയ്യാറാക്കി സമർപ്പിക്കാനാകുമെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home