ഇൻഡോര് കുടിവെള്ള ദുരന്തം: അന്വേഷണ കമീഷൻ കുറ്റക്കാരനായി കണ്ടെത്തിയ ഉദ്യോഗസ്ഥന് കളക്ടറായി സ്ഥാനക്കയറ്റം

ഇൻഡോർ:കുടിവെള്ള പൈപ്പുകളിൽ മലിന ജലം കലര്ന്ന് 36 ൽ അധികം പേര് മരിക്കാനിടയായ ദുരന്തത്തിന് കാരണക്കാരനായി അന്വേഷണ കമീഷൻ കണ്ടെത്തിയ ഉദ്യോഗസ്ഥന് കളക്ടറായി സ്ഥാന കയറ്റം നൽകി മധ്യപ്രദേശ് സക്കാര്.
ഇൻഡോറിൽ കുടിവെളളത്തിൽ കക്കൂസ് മാലിന്യം കലര്ന്നുണ്ടായ ദുരന്തത്തിന് കാരണക്കാരനായി അന്വേഷണ സംഘം കണ്ടെത്തിയ അന്നത്തെ ജലവിതരണ വിഭാഗം അഡീഷണൽ കമ്മീഷണറും 2017 ബാച്ച് ഐഎഎസ്. ഉദ്യോഗസ്ഥനുമായ രോഹിത് സിസോണിയയ്ക്കാണ് സര്ക്കാര് പുതിയ പദവി നൽകി ആദരിച്ചിരിക്കുന്നത്.
ഒക്ടോബര് 13 ന് പുറത്തിറക്കിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രമോഷൻ പട്ടികയിലാണ് ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. 2025 ഡിസംബറിലാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. ആദ്യഘട്ടത്തിൽ സര്ക്കാരും കോര്പ്പറേഷനും മാലിന്യ പ്രശ്നം മറച്ചു വെക്കാൻ ശ്രമിച്ചു എങ്കിലും രാസ പരിശോധനകളും മരണപ്പെട്ടവരുടെ ആന്തരിക അവയവ പരിശോധനകളും ജലമലിനീകരണം ശരിവെച്ചു.
ശക്തമായ പ്രതിഷേധം ഉയര്ന്നതോടെ രോഹിത് സിസോണിയയെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. എന്നാൽ തൊട്ടു പിന്നാലെ . കർഷകക്ഷേമ-കാർഷിക വികസന വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമനം നൽകി സുരക്ഷിതനാക്കി.
അന്വേഷണ കമ്മീഷൻ
വിരൽ ചൂണ്ടിയത്
സംഭവം വിവാദമായതിനെ തുടര്ന്ന് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഷീൽ കുമാർ ഗുപ്തയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷൻ രൂപീകരിച്ചു. ഇതിലെ റിപ്പോര്ട് മറച്ച് വെക്കാൻ ശ്രമം ഉണ്ടായി. പ്രതിഷേധവും വിമശനവും ശക്തമായതോടെ ആഗസ്റ്റ് 18-ന് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് സെപ്റ്റംബറിൽ ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന് സമർപ്പിച്ചു.
പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പദ്ധതികളിലെ കാലതാമസം വീഴ്ചകൾ എന്നിവയ്ക്ക് രോഹിത് സിസോണിയയും അന്നത്തെ ജലവിതരണ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സഞ്ജീവ് ശ്രീവാസ്തവയും നേരിട്ട് ഉത്തരാവാദിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഈ രണ്ടുപേരുമാണ് ദുരന്തത്തിന് "പ്രാഥമികമായി ഉത്തരവാദികൾ" എന്ന് റിപ്പോര്ട് കൃത്യമായി പറഞ്ഞിരുന്നു.
കേന്ദ്ര സര്ക്കാര് എട്ട് തവണ തുടര്ച്ചയായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി നൽകിയ കോര്പ്പറേഷനാണ് ഇൻഡോര്. ഏറ്റവും വൃത്തിയുള്ള സംസ്ഥാന പദവിയും മധ്യപ്രദേശിന് സമ്മാനിച്ചിരുന്നു.
ബിജെപി സര്ക്കാരിന് കീഴിൽ സംസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങളും പ്രമോഷനും നിശ്ചയിക്കുന്നത് അഴിമതി മാനദണ്ഡമാക്കിയാണെന്നും ഇത് ഒരു ഇൻഡസ്ട്രി തന്നെയായി മാറിയിരിക്കയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
Related News
കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേക്ഷൻ പദ്ധതിയിൽ തുടർച്ചയായി എട്ട് തവണ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ബഹുമതി ഇൻഡോറിന് നൽകി. ഇൻഡോര് ദുരന്തത്തിന് തൊട്ട് പിന്നാലെ അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിലും സമാനമായ സംഭവം ഉണ്ടായിരുന്നു. മലിന ജലം കുവെള്ളത്തിൽ കലര്ന്നതിനെ തുടര്ന്ന് ഇവിടെ രണ്ട് കുട്ടികൾ മരിച്ചു. നിരവധിപേര് ആശുപത്രിയിലായി. ഇൻഡോര് സംഭവത്തിന് തൊട്ടു പിന്നാലെയായിരുന്നു തൊട്ടടുത്ത നഗരത്തിൽ ദുരന്തം. പക്ഷേ തുടര് വാര്ത്തകൾ പോലും മറച്ചു വെക്കപ്പെട്ടു.








0 comments