സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തു; നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ മുംബൈ പൊലീസ്

മുംബൈ : മുംബൈയിൽ സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിന് ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ നിർദേശിച്ച് കേന്ദ്രം. ഒക്ടോബർ 28നകം രാജ്യം വിടണമെന്നാണ് മുംബൈ പൊലീസ് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബോളിവുഡ് താരം ആമിർ ഖാന്റെ സഹോദര പുത്രനാണ് ഇമ്രാൻ ഖാൻ.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിലാണ് ഇമ്രാൻ പങ്കെടുത്തത്. പ്രതിഷേധത്തിനിടെ നടനെയും പങ്കാളി ലേഖ വാഷിങ്ടണിനെയും ഉൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു.
ഇമ്രാൻ ഖാൻ അമേരിക്കൻ പൗരനാണെന്നും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കൈവശമുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശ പൗരൻ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തത് ചട്ടങ്ങൾ ലംഘിച്ചാണോ എന്ന് പരിശോധിക്കണമെന്ന് ബി ജെ പി നേതാവും മുൻ എം പിയുമായ കിരിത് സോമയ്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാനെതിരെ നടപടി ഉണ്ടായത്.








0 comments