നെയ്യാറ്റിൻകരയിലെ കടവിൽ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നെയ്യാറിലെ വലിയവിളാകം കടവിൽ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. കൈകൾ പരസ്പരം കെട്ടി കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. മരിച്ചവരുടെ മറ്റ് വിവരങ്ങൾ വ്യക്തമായിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇരുവരുടെയും ചെരുപ്പുകൾ കരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
0 comments