ad
Deshabhimani

‘25 ലക്ഷം അക്ക‍ൗണ്ടിൽ തന്നു’; ബിജെപി പണം നൽകിയെന്ന്‌ എസ്‌ രാജേന്ദ്രൻ

S RAJENDRAN
വെബ് ഡെസ്ക്

Published on Jul 16, 2026, 01:00 AM | 1 min read

തിരുവനന്തപുരം: തനിക്ക്‌ ബിജെപി ലക്ഷങ്ങൾ നൽകിയെന്ന്‌ സമ്മതിച്ച്‌ ദേവികുളം മുൻ എംഎൽഎ എസ്‌ രാജേന്ദ്രൻ. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ അക്ക‍ൗണ്ടിലേക്ക്‌ 25 ലക്ഷം രൂപ ബിജെപി നൽകിയെന്ന്‌ രാജേന്ദ്രൻ മാധ്യമങ്ങളോട്‌ പറഞ്ഞു. ‘‘33 ലക്ഷം രൂപ അല്ലാതെ ചെലവാക്കി. ബൂത്തുലെവലിൽ 40,000 രൂപ വീതം നൽകിയെന്ന്‌ കേട്ടറിവുണ്ട്‌. ആരെയാണ്‌ പണം ഏൽപ്പിച്ചെന്ന്‌ പറഞ്ഞിട്ടില്ല, ചോദിച്ചിട്ടുമില്ല. ഏതൊക്കെ ബൂത്തിൽ കാശെത്തിയെന്നും ചോദിച്ചില്ല. സ്ഥാനാർഥിയും കൺവീനറും ഇൻചാർജും അറിയാതെ പണം ചെലവഴിക്കരുതെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ പറഞ്ഞിരുന്നു. പക്ഷേ, താൻ ഒന്നും അറിഞ്ഞിട്ടില്ല.


ജില്ല, മണ്ഡലം ഭാരവാഹികൾ നിശ്‌ചലമായിരുന്നു. ആർഎസ്‌എസും ബിഎംഎസും വേണ്ടപോലെ ഇടപെട്ടില്ല. തോട്ടം, ആദിവാസി മേഖലകളിൽ വർക്ക്‌ എത്തിയില്ല. പലയിടത്തും മൈക്ക്‌ അന‍ൗൺസ്‌മെന്റുപോലും എത്തിച്ചില്ല. എല്ലാ കണക്കുകളും പുറത്തുവരട്ടെ. എനിക്ക്‌ ഇതൊന്നും ചോദിക്കാൻ അവകാശമില്ല’’–രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്താണ്‌ എസ്‌ രാജേന്ദ്രൻ ബിജെപിയിൽ ചേക്കേറിയത്‌. പണംനൽകി വിലയ്‌ക്കെടുത്തു എന്നാണ്‌ അദ്ദേഹത്തിന്റെതന്നെ വെളിപ്പെടുത്തൽ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home