പുതിയ പൊലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഇന്ന്

തിരുവനന്തപുരം : പൊലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്‍റെയും ഭാഗമായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച പകൽ 11.45 ന് എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, മറ്റു ഉന്നത പൊലീസുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.










0 comments