ad
Deshabhimani

കോഴിക്കോട് തുടർച്ചയായ രാസലഹരി വേട്ട; എംഡിഎംഎയുമായി അഞ്ചുപേർ പിടിയിൽ

പ്രതീകാത്മക എഐ ചിത്രം

AI പ്രതീകാത്മക ചിത്രം / Gemini

വെബ് ഡെസ്ക്

Published on Apr 24, 2026, 04:00 PM | 1 min read

ചെറുവണ്ണൂർ: എം ഡി എം എ യുമായി ചെറുവണ്ണൂർ മധുരാബസാറിൽ അഞ്ചുപേർ പിടിയിൽ. കോഴിക്കോട് മധുര ബസാറിൽ രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം.123 ഗ്രാമോളം എം ഡി എം എ ആണ് പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നല്ലളം പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.


കോഴിക്കോട് നഗരത്തിൽ തുടർച്ചയായി ഡാൻസാഫ് സംഘത്തിൻ്റെ രാസലഹരി വേട്ട നടക്കുകയാണ്. കഴിഞ്ഞ ദിവസം ഒളവണ്ണ ടോൾ പ്ലാസയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുൾപ്പെടെ രണ്ടുപേർ പിടിയിലായിരുന്നു. രാജസ്ഥാനിൽനിന്ന്‌ റോഡ് മാർഗം കാറിൽ കടത്തിക്കൊണ്ടുവന്ന 3.3 കിലോഗ്രാം മെത്താഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമാണ്‌ പിടിച്ചെടുത്തത്. മലപ്പുറം കച്ചേരിക്കൽ സ്വദേശി പി കെ ഷഫീഖ്(35), സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ താമരശേരി കൈതപ്പൊയിൽ ചെറുകാട്ടിൽ ഫാത്തിമ നസ്‌റിൻ (20) എന്നിവരെ എക്‌സൈസ് അറസ്‌റ്റ്‌ ചെയ്‌തു.


എക്‌സൈസ് കമീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം, കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവർ എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ സംയുക്ത നീക്കത്തിലാണ്‌ മയക്കുമരുന്ന്‌ പിടികൂടിയത്‌.


പിടികൂടിയ മയക്കുമരുന്നിന്‌ വിപണിയിൽ 3.5 കോടി രൂപയ്ക്ക് മേൽ വിലയുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. കാറിന്റെ ബോണറ്റിനുള്ളിൽ ഡാഷ്‌ബോർഡിനോട് ചേർന്ന രഹസ്യ അറയിൽ ഒമ്പത് പൊതികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.​ ഷഫീഖ് മുമ്പ് എൻഡിപിഎസ് കേസുകളിൽ പ്രതിയായിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ കേസുകളുമുണ്ട്.​





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home