കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ

പ്രതീകാത്മകചിത്രം
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ബയോ കെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായ നിഖിൽ ചന്ദ്രനാണ് മരിച്ചത്. കെഎസ്എച്ച്ബി കോളനിയിലെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
വെള്ളി രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. നിഖിലിനെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. ഉടൻതന്നെ മെഡിക്കൽ കോളേജ് പോലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.
തുടർനടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശിയായ നിഖിൽ മൂന്ന് വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അധ്യാപകനാണ്.








0 comments