പാലക്കാട് കുടുംബത്തിലെ 5 പേർ വിഷം കഴിച്ച നിലയിൽ

മണ്ണാർക്കാട്: പാലക്കാട് കുടുംബത്തിലെ 5 പേർ വിഷം കഴിച്ച നിലയിൽ. കുമരംപുത്തൂർ പോത്തോഴി കാവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. രണ്ടു സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് വിഷം കഴിച്ചനിലയിൽ കണ്ടത്.
സ്ത്രീകളെ താലൂക്ക് ആശുപത്രിയിലും കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പെരിമ്പടാരി പോത്തോഴിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.
ബുധനാഴ്ച രാത്രി 11നാണ് സംഭവം. കുട്ടികൾ അപകട നില തരണം ചെയ്തു. കുടുംബ പ്രശ്നങ്ങൾ മൂലം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)








0 comments