മത്സ്യത്തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു

പയ്യോളി : പയ്യോളിയിൽ മത്സ്യത്തൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു. പുഴയിൽ മീൻപിടിക്കാൻ പോയ കൊളാവിപ്പാലം ബീച്ച് ചെറിയാവി കുഞ്ഞിക്കണ്ണൻ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ നാലോടെ മത്സ്യബന്ധനത്തിനായി പുഴയിലേക്ക് പോയ കുഞ്ഞിക്കണ്ണനെ പിന്നീട് കാണാതാവുകയായിരുന്നു. ആളില്ലാതെ തോണി ഒഴുകുന്നത് കണ്ട് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിലെ കണ്ടൽക്കാടുകൾക്കിടയിലായി കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നാട്ടുകാരാണ് പുഴയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. മൃതദേഹം വടകര ജില്ല ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: രമ. മക്കൾ: രജീഷ് (ഇലക്ട്രിഷ്യൻ), ജിഷ (ഡോക്ടേഴ്സ് ലാബ് പയ്യോളി), രമ്യ. മരുമക്കൾ: സുഭാഷ് കോമത്ത് (ജന്മഭൂമി റിപ്പോർട്ടർ, പയ്യോളി), കമലഹാസൻ (സിജു,കുഞ്ഞാവ എർത്ത് മൂവേഴ്സ് പയ്യോളി), സഗിഷ. സഹോദരങ്ങൾ: ഗോപാലൻ, ബാലൻ, സുധാകരൻ, ദിനേശ് ബാബു (ഇലക്ട്രീഷ്യൻ), സുരേന്ദ്രൻ, ബിനു, സരസ, ശ്യാമള, ശൈലജ, പരേതനായ രാഘവൻ. സംസ്കാരം: ഇന്ന് വൈകീട്ട് 3ന് വീട്ടുവളപ്പിൽ.










0 comments