ad
Deshabhimani

print edition വി എസിന്‌ ഇന്ന്‌ 
സ്‌മരണാഞ്ജലി

V S
വെബ് ഡെസ്ക്

Published on Jul 21, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികദിനമായ ചൊവ്വാഴ്‌ച നാടാകെ അദ്ദേഹത്തിന്റെ അമരസ്‌മരണ പുതുക്കും. വി എസ്‌ എന്ന രണ്ടക്ഷരത്തിലൂടെ മലയാളിയുടെ മനസ്സിൽ വിപ്ലവസൂര്യനായി ജ്വലിച്ച ജനനേതാവിനെ സ്‌മരിക്കാൻ സംസ്ഥാനത്തെങ്ങും വിവിധ പരിപാടികളാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌.


സിപിഐ എം ഓഫീസുകളിൽ രക്തപതാക ഉയർത്തും. പൊതു ഇടങ്ങളിൽ അനുസ്‌മരണ യോഗങ്ങൾ ചേരും. പാർടി ഓഫീസുകൾ കൊടി, തോരണങ്ങൾകൊണ്ട്‌ അലങ്കരിക്കും. ആലപ്പുഴ ജില്ലയിൽ ഏരിയാകേന്ദ്രങ്ങളിൽ റാലി നടത്തും. വി എസ്‌ അന്ത്യവിശ്രമംകൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ രാവിലെ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും വൈകിട്ട്‌ ഏരിയാ റാലികളും നടക്കും. പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ്‌ ഐസക്‌, സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എന്നിവർ ആലപ്പുഴയിലെ ചടങ്ങിൽ പങ്കെടുക്കും.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home