ad
Deshabhimani

print edition വെടിക്കെട്ട്‌ നിരോധിക്കാനാകില്ല: ജുഡീഷ്യൽ കമീഷൻ

Firework judicial Commission .jpg

ജുഡീഷ്യൽ കമീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മുണ്ടത്തിക്കോട് 
വെടിക്കോപ്പ് അപകടംനടന്ന സ്ഥലം സന്ദർശിക്കുന്നു. കലക്-ടർ ശിഖ സുരേന്ദ്രൻ,
ജില്ലാപൊലീസ് മേധാവി നകുൽ ആർ ദേശ്മുഖ് എന്നിവർ സമീപം

avatar
സ്വന്തം ലേഖകൻ

Published on Apr 30, 2026, 12:01 AM | 1 min read

തൃശൂർ: വെടിക്കെട്ട്‌ നിരോധിക്കാനാകില്ലെന്നും അപകടമില്ലാതെ നടത്തുന്നതിനെക്കുറിച്ചാണ്‌ ആലോചിക്കേണ്ടതെന്നും മുണ്ടത്തിക്കോട്‌ വെടിക്കോപ്പ്‌ നിർമാണശാലയിലെ പൊട്ടിത്തെറി അന്വേഷിക്കുന്ന ഏകാംഗ കമീഷൻ ജസ്‌റ്റിസ്‌ സി എൻ രാമചന്ദ്രൻ നായർ. ലോകത്തെവിടെയും ആഘോഷങ്ങളുടെ ഭാഗമാണ്‌ വെടിക്കെട്ട്‌. ശബ്‌ദവും വെടിമരുന്നിന്റെ ഉപയോഗവും കുറച്ച്‌ വെടിക്കെട്ട്‌ നടത്തുന്നതിനെപ്പറ്റിയാണ്‌ ആലോചിക്കേണ്ടത്‌. നിരോധനം സാന്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും അപകടസ്ഥലം സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.


ആറുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്‌ നൽകും.രക്ഷപ്പെട്ട തൊഴിലാളികളുടെ മൊഴി എടുക്കും. വെടിക്കെട്ട്‌ നടത്തിപ്പിനെക്കുറിച്ച്‌ ദേവസ്വങ്ങളുമായി സംസാരിക്കും. തീപിടിത്തത്തിനുമുന്പ് തീപ്പൊരി ഉണ്ടായെന്ന്‌ പൊലീസിനോട്‌ പറഞ്ഞയാളുടെ മൊഴിയെടുക്കും.


​43പേർ അപകട സ്ഥലത്തുണ്ടായിരുന്നുവെന്നാണ്‌ കലക്‌ടർ പറഞ്ഞത്‌. രണ്ടുപേരുടെ ഡിഎൻഎ കൂടുതൽ പരിശോധനയ്‌ക്ക് നൽകി. ബോംബ്‌ സ്‌ക്വാഡ്‌, പൊലീസ്‌ എന്നിവരുടെ റിപ്പോർട്ടും സുരക്ഷാ മുൻകരുതലുകളും പരിശോധിക്കും. മൂന്ന്‌ കെട്ടിടങ്ങൾക്ക്‌ മാത്രമാണ്‌ ലൈസൻസുണ്ടായിരുന്നത്‌. ഇവിടെ തൊഴിലാളികൾക്ക്‌ ഇരിക്കാൻ സ‍ൗകര്യമുണ്ടായിരുന്നില്ല. അതിനകത്ത്‌ ചെറിയ കെട്ടിടങ്ങൾ നിർമിച്ച്‌ അവിടെയെല്ലാം വെടിക്കോപ്പുകൾ സൂക്ഷിക്കുകയാണുണ്ടായത്‌. തീകെടുത്താനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home