പൂക്കോട്ടുപാടത്ത് മെഡിക്കൽ സ്റ്റോറിന് തീപ്പിടിച്ചു

പൂക്കോട്ടുപാടം: കവളമുക്കട്ടയിൽ മെഡിക്കൽ സ്റ്റോറിന് തീപ്പിടിച്ചു. ചുള്ളിയോട് ഏലക്കല്ല് മൂത്താലി മുഹമ്മദ് റഫീഖിന്റെ ഉമടസ്ഥതയിലുള്ള എം എസ് മെഡിക്കൽസാണ് കത്തി നശിച്ചത്. പുലർച്ചെ 3 മണിയോടെയാണ് സംഭവം.
രാവിലെ ജോലിക്കിറങ്ങിയ റബ്ബർ ടാപ്പിംങ്ങ് തൊഴിലാളികളാണ് കടയിൽ തീ പടരുന്നത് കണ്ടത്. മരുന്നുകൾ, ഫർണിച്ചർ, ഫ്രിഡ്ജ്, സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അനുബന്ധ രേഖകളും കത്തിനശിച്ചു. തുടർന്ന് നാട്ടുക്കാരും നിലമ്പൂർ ഫയർ ആൻ്റ് റസ്ക്യൂ ഫോഴ്സും ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീ പടരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 14 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ അറിയിച്ചു.










0 comments