ad
Deshabhimani

ചവറുകൾ കൂട്ടിയിട്ട് കത്തിച്ചു, പിന്നാലെ റിസോർട്ടിന് തീപിടിച്ചു; വിനോദസഞ്ചാരികൾ ഓടിരക്ഷപെട്ടു

kalayila resort varkala fire

Screengrab

വെബ് ഡെസ്ക്

Published on Dec 10, 2025, 03:33 PM | 1 min read

വർക്കല: വർക്കല ക്ലിഫിൽ വൻതീപിടിത്തം. നോർത്ത് ക്ലിഫിൽ സ്ഥിതിചെയ്യുന്ന കലയില റിസോർട്ട് പൂർണമായും കത്തിനശിച്ചു. ജീവനക്കാർ ചവറുകൾ കൂട്ടിയിട്ട് കത്തിച്ചതിന് പിന്നാലെയാണ് തീപടർന്നത്. റിസോർട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ ഓടിരക്ഷപെട്ടതിനാൽ ആളപായമുണ്ടായില്ല.


ബുധൻ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മൂന്ന് മുറികളാണ് റിസോർട്ടിലുണ്ടായിരുന്നത്. ചവറുകൾ കത്തിച്ചതിന് ശേഷം കാറ്റിൽ തീപ്പൊരി റിസോർട്ടിലേക്ക് പടരുകയും പിന്നീട് ആളിക്കത്തുകയുമായിരുന്നു. ഉടൻതന്നെ നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home