ad
Deshabhimani

അന്തിമ പട്ടികയായി; വിധിയെഴുതുക 2.71 കോടി വോട്ടർമാർ

election
വെബ് ഡെസ്ക്

Published on Mar 24, 2026, 06:19 PM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,71,42,952 വോട്ടർമാരാണ് ഇത്തവണ വിധിയെഴുതുക. വോട്ടർമാരിൽ 1,32,20811 പേർ പുരുഷന്മാരും 13921868 പേർ വനിതകളുമാണ്‌. ട്രാൻസ്‌ജെൻഡർമാർ 273 പേരുണ്ട്‌. 242093 പേർ പ്രവാസി വോട്ടർമാരാണ്‌. ഇതിൽ 204218 പേർ പുരുഷന്മാരും 37867 പേർ സ്‌ത്രീകളും 8 പേർ ട്രാൻസ്‌ജെൻഡറുമാണ്‌.


സർവീസ്‌ വോട്ടർമാരുടെ എണ്ണം 53984 ആണ്‌. പേരുകൾ കൂട്ടിച്ചേർക്കാൻ മാർച്ച്‌ 15 വരെ ലഭിച്ച അപേക്ഷകളാണ്‌ പരിഗണിച്ചതെന്ന്‌ മുഖ്യസംസ്ഥാന തെരഞ്ഞെടുപ്പ്‌ ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ട് ഉണ്ടായിരുന്ന 16 ലക്ഷത്തോളം പേർക്ക് ഇത്തവണ വോട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ 2.87 കോടി (2,86,62,712) വോട്ടർമാരാണ് ഉണ്ടായിരുന്നത്. 1,35,16,923 പുരുഷന്മാരും 1,51,45,500 സ്‌ത്രീകളും 289 ട്രാൻസ്‌ജെൻഡറും അടങ്ങുന്നതായിരുന്നു പട്ടിക. പ്രവാസി വോട്ടർ പട്ടികയിൽ 3,745 പേരും ഉണ്ടായിരുന്നു.


അതേസമയം നാമനിർദേശ പത്രികാസമർപ്പണത്തിന്റെ അവസാനദിവസമായ മാർച്ച് 23 വരെ വോട്ടർപട്ടികയിൽ പേരുചേർക്കാമെന്ന ഉറപ്പ്‌ പാലിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാവണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു. പരമാവധി ആളുകളെ വോട്ടവകാശം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കേണ്ട തെരഞ്ഞെടുപ്പ്‌ കമീഷൻ, അതിന്‌ വിരുദ്ധമായാണ്‌ പെരുമാറുന്നത്‌. ഈ നീക്കത്തിൽ നിന്നും കമീഷൻ പിന്മാറണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home