സാൻഡ്‌വിച്ചിൽ ചിക്കൻ കുറഞ്ഞുപോയതു ചോദ്യം ചെയ്തു; കത്തിയുമായി പാഞ്ഞടുത്ത് മാനേജർ

കൊച്ചി: സാൻഡ്‌വിച്ചിൽ ചിക്കൻ കുറഞ്ഞുപോയതു ചോദ്യം ചെയ്ത വിദ്യാർഥികൾക്കു നേരെ കത്തിയുമായി പാഞ്ഞടുത്ത് ചിക്കിംഗ് മാനേജർ. ചോദ്യം ചെയ്തത് ഇഷ്ടപ്പെടാഞ്ഞ മാനേജർ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് വിദ്യാർഥികളുടെ ആരോപണം.
വിദ്യാർഥികളുടെയും മാനേജരുടെയും പരാതിയിൽ സെൻട്രൽ പോലീസ് കേസെടുത്തു.മാനേജരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിൽ വിദ്യാർഥികളുടെ സഹോദരങ്ങൾക്കെതിരെയും കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതിൽ മാനേജർക്കെതിരെയുമാണ് പരാതി.
ഇടപ്പള്ളിയിലെ ചിക്കിംഗ് ഔട്ട്‌ലെറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സിബിഎസ്ഇ മീറ്റിൽ പങ്കെടുക്കാനെത്തിയ പ്ലസ് വൺ വിദ്യാർഥികളെയാണ് മാനേജർ ഭീഷണിപ്പെടുത്തിയത്.സംഭവത്തിൻറെ വീഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.










0 comments