ad
Deshabhimani

പെരിയാറിൽ ഫൈബർ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

 drowned

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 08, 2026, 09:52 PM | 1 min read

പെരുമ്പാവൂർ: പെരിയാറിൽ ഫൈബർ ബോട്ട് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ആലപ്പുഴ സ്വദേശിയായ അഖിലിനെയാണ് പുഴയിൽ കാണാതായത്. പെരുമ്പാവൂർ മഞ്ഞപ്പെട്ടി കടവിൽ ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട അഖിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നീന്തി രക്ഷപ്പെട്ടു.


ഫൈബർ ബോട്ട് നിർമാണ ശാലയിലെ തൊഴിലാളികളായ അഖിലും സുഹൃത്തും പെരിയാറ്റിൽ ഫൈബർ വഞ്ചി തുഴഞ്ഞു നടക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വഞ്ചി പെട്ടെന്ന് മറിഞ്ഞ് ഇരുവരും കനത്ത ഒഴുക്കിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്ന് പെരിയാറ്റിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നതും ഒഴുക്ക് ശക്തമായതുമാണ് അപകടത്തിന്റെ ആക്കം കൂട്ടിയത്.


സംഭവമറിഞ്ഞ് പെരുമ്പാവൂർ ഫയർഫോഴ്സ് സംഘമാണ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് കൂടുതൽ തെരച്ചിലിനായി കോതമംഗലത്തുനിന്നും പിന്നീട് ഗാന്ധിനഗറിൽ നിന്നുമുള്ള സ്കൂബാ വിദഗ്ധ സംഘങ്ങളും സ്ഥലത്തെത്തി. വെളിച്ചക്കുറവും ശക്തമായ ഒഴുക്കും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും കാണാതായ യുവാവിനായുള്ള തെരച്ചിൽ ഇപ്പോഴും ഊർജിതമായി തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home