പ്രതിശ്രുതവരൻ അപകടത്തിൽ മരിച്ചു; പിന്നാലെ യുവതിയും മരിച്ചനിലയിൽ

ഹന്ന
കോതമംഗലം : പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചതിന്റെ പിന്നാലെ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയിൽ ഹന്നയെ (23)യാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വ രാത്രി കവളങ്ങാട് താലൂക്കാശുപത്രിക്കുസമീപം ബൈക്ക് അപകടത്തിൽ മരിച്ച മലയിൻകീഴ് ഗൊമേന്തപ്പടി കുരിശിങ്കൽ ആന്റണിയുമായി ഹന്നയുടെ വിവാഹം നിശ്ചയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ബുധനാഴ്ചയായിരുന്നു ആന്റണിയുടെ സംസ്കാരം. വ്യാഴം പകൽ മൂന്നോടെയാണ് ഹന്നയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹന്നയുടെ സംസ്കാരം വെള്ളി പകൽ മൂന്നിന് ഇഞ്ചൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു ഹന്ന. അച്ഛൻ: ജോണി. അമ്മ: പരേതയായ മിനി. സഹോദരി: ഹണി (ഫാർമസിസ്റ്റ്).










0 comments