ad
Deshabhimani

print edition ഡീലിൽ തിരിച്ചടി ഭയന്ന്‌ യുഡിഎഫ്‌

udf corruption 1
വെബ് ഡെസ്ക്

Published on Apr 02, 2026, 12:01 AM | 1 min read

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ അജണ്ട ഞങ്ങൾ തീരുമാനിക്കുമെന്ന്‌ പറഞ്ഞ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും യുഡിഎഫ്‌ മാധ്യമങ്ങളും കൊണ്ടുവന്ന വിവാദങ്ങൾ ഓരോന്നായി കോൺഗ്രസിന്‌ തന്നെ തിരിച്ചടിയായി. തങ്ങളുടെ വോട്ട്‌ വേണ്ട എന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞതാണോ കോൺഗ്രസ്‌ നിലപാടെന്ന്‌ കഴിഞ്ഞ ദിവസം ചോദിച്ചത്‌ എസ്‌ഡിപിഐ നേതാക്കളാണ്‌. കെ സി വേണുഗോപാൽ നേരത്തേ അങ്ങനെയൊരു തീരുമാനമില്ല എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ആര്‌ പറയുന്നതാണ്‌ കോൺഗ്രസ്‌ നയമെന്ന ചോദ്യത്തിന്‌ ഒരു നേതാവിനും ഉത്തരമില്ല. ബുധനാഴ്‌ച സതീശന്റെ നിലപാട്‌ പാടേ തള്ളി കോൺഗ്രസ്‌, മുസ്ലിം ലീഗ്‌ സ്ഥാനാർഥികൾ രംഗത്തുവന്നു. അതോടെ എസ്‌ഡിപിഐ വിഷയത്തിലും പ്രതിപക്ഷ നേതാവ്‌ മലക്കം മറിയേണ്ട അവസ്ഥയായി.


വർഗീയകക്ഷികളുടെ വോട്ട്‌ വേണ്ടെന്നും അത്തരക്കാരുമായി രഹസ്യചർച്ച നടത്തി കള്ളക്കളി നടത്തുന്ന ശീലം തങ്ങൾക്കില്ലെന്നുമാണ്‌ എൽഡിഎഫ്‌ ആവർത്തിച്ച്‌ വ്യക്തമാക്കിയത്‌. എന്നാൽ, ആർഎസ്‌എസ്‌ അടക്കം എല്ലാ തീവ്രവർഗീയ ശക്തികളുമായും രഹസ്യ ബാന്ധവമുണ്ടാക്കിയ ശേഷം എൽഡിഎഫിന്റെ മേലിൽ ചാരുന്ന പണിയാണ്‌ യുഡിഎഫ്‌ സ്വീകരിച്ചത്‌. ഇത്‌ ജനം തിരിച്ചറിഞ്ഞതോടെയാണ്‌ ഡീൽ വിവാദത്തിൽ നിന്ന്‌ യുഡിഎഫിനും മാധ്യമങ്ങൾക്കും പിൻവാങ്ങേണ്ടി വന്നത്‌. വിവാദമാക്കാൻ ശ്രമിച്ച രണ്ടു വിഷയവും യുഡിഎഫിന്‌ തന്നെ കത്രികപ്പൂട്ടായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home