ad
Deshabhimani

print edition എഫ്‌സിആർഎ ഭേദഗതി ന്യൂനപക്ഷ വേട്ട: എം വി ഗോവിന്ദൻ

m v govindan
avatar
സ്വന്തം ലേഖകൻ

Published on Jun 27, 2026, 12:01 AM | 1 min read

ന്യൂഡൽഹി: എഫ്‌സിആർഎ ചട്ടഭേദഗതിയിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മതപരിവർത്തനത്തിന്റെ പേര്‌ പറഞ്ഞ്‌ ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തിവരുന്ന ജീവകാരുണ്യ, ക്ഷേമ പ്രവർത്തനങ്ങളെ മുഴുവൻ കൂച്ചുവിലങ്ങിടാനുള്ള നീക്കമാണിത്‌.


മഞ്ഞകാർഡുകൾക്ക്‌ ഭക്ഷ്യധാന്യങ്ങൾ വെട്ടിക്കുറയ്‌ക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനസർക്കാർ കത്തിലൂടെ പ്രതിഷേധം അറിയിക്കുമെന്ന്‌ പറയുന്നതിൽ അർഥമില്ല. ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുകയാണ്‌ വേണ്ടത്‌. സർക്കാർ അങ്ങനെ ഒരു തീരുമാനമെടുത്താൽ ഒപ്പം നിൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.


​പശ്‌ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാട്‌ 45 ലക്ഷം ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 31 വില്ലേജ് പൂർണമായും 92 വില്ലേജ്‌ ഭാഗികമായും പരിസ്ഥിതി ലോല പ്രദേശമാകും. ഇവ ഒഴിവാക്കണമെന്ന്‌ എൽഡിഎഫ്‌ സർക്കാർ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.


​കോർപറേഷനിൽ 
പ്രശ്‌നങ്ങളുണ്ടാക്കിയത്‌ ബിജെപി കാപ്പ കേസിൽ ജയിലിൽ കിടക്കുന്ന ക‍ൗൺസിലറെ രക്ഷിക്കാനുള്ള ബിജെപിയുടെ നീക്കമാണ്‌ തിരുവനന്തപുരം കോർപറേഷനിലെ പ്രശ്‌നങ്ങൾക്ക്‌ കാരണമെന്ന്‌ എം വി ഗോവിന്ദൻ. കാപ്പക്കേസിൽ പ്രതിയായി ജയിലിലായ ക‍ൗൺസിലറെ ഒഴിവാക്കാത്തതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്‌. ക‍ൗൺസിലർമാരും സമരം നടത്തുന്നുണ്ട്‌. ആ സമരത്തിൽ പങ്കെടുക്കുന്ന ആൾക്കാരുടെ മേലെ മേയറും ഡെപ്യൂട്ടി മേയറും ചവിട്ടിക്കയറി. ഇതേതുടർന്ന്‌, സ്‌ത്രീകൾ ഉൾപ്പടെയുള്ളവർക്ക്‌ വലിയ പരിക്കേറ്റു. ഇ‍ൗ കാര്യം അറിഞ്ഞപ്പോൾ, തങ്ങൾക്കും പരിക്കേറ്റുവെന്ന്‌ ചിത്രീകരിക്കാനാണ്‌ അവരും ആശുപത്രിയിൽ പോയികിടന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home