സൂംബ ഡാൻഡ്: അപകീർത്തികരമായ പരാമർശം നടത്തിയ അധ്യാപകനെതിരെ നടപടിക്ക് നിർദേശം

പാലക്കാട്: വിദ്യാലയങ്ങളില്‍ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസത്തെ അപകീർത്തിപ്പെടുത്തുംവിധം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട അധ്യാപകനെതിരെ നടപടിക്ക് നിർദേശം. എടത്തനാട്ടുകര പിഎഎംയുപി സ്കൂൾ അധ്യപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്‌റഫിനെതിരെയാണ് നടപടിക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ മാനേജർക്ക് നിർദേശം നൽകിയത്.
24 മണിക്കൂറിനകം സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കണമെന്ന് കത്തിൽ പറയുന്നു. സര്‍ക്കാരിനെയും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം ടി കെ അഷ്‌റഫ് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയെന്ന് കത്തില്‍ പറയുന്നു.









0 comments