അച്ഛന്റെ മരണം താങ്ങാനായില്ല; മൃതദേഹത്തിനരികെ മകനും കുഴഞ്ഞുവീണുമരിച്ചു

ശെൽവരാജ്, ഗോപി നാടാർ
ആലപ്പുഴ: ബാലരാമപുരത്ത് നാടിനെ കണ്ണീരിലാഴ്ത്തി അച്ഛൻറെയും മകൻറെയും മരണം. ഐത്തിയൂർ തുണ്ടു വിളാകത്ത് വീട്ടിൽ ഗോപി നാടാർ (83), മകൻ ശെൽവരാജ് (49) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയത്. അസുഖബാധിതനായി മരിച്ച അച്ഛൻറെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നതിന് തൊട്ടുപിന്നാലെ ഹൃദ്രോഗിയായ മകനും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഏറെനാളായി ഹൃദ്രോഗബാധിതനായിരുന്ന ശെൽവരാജ് ശസ്ത്രക്രിയയ്ക്കായി തയാറെടുക്കുന്നതിനിടയിലാണ് ദുരന്തം. ഇരുവരുടെ സംസ്കാര ചടങ്ങുകൾ അരമണിക്കൂർ മാത്രം ഇടവേളയിലാണ് നടത്തിയത്.
ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു ഗോപി നാടാറുടെ മരണം. തുടർന്ന് ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലെത്തിച്ച് അൽപസമയത്തിനകം മകൻ ശെൽവരാജ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.










0 comments