ad
Deshabhimani

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

rape
വെബ് ഡെസ്ക്

Published on Jul 04, 2026, 08:03 PM | 1 min read

അടൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അമ്മയുടെ മരണത്തിന്‌ പിന്നാലെയാണ് പിതാവ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. കേസിൽ അടൂർ സ്വദേശിയായ നാൽപ്പത്തേഴുകാരനെ വെള്ളിയാഴ്ച അടൂർ പൊലീസ് അറസ്റ്റ് ചെയ്തു.


കൊല്ലം ജില്ലയിലെ സ്‌കൂളിലാണ് പെൺകുട്ടി പഠിക്കുന്നത്. ഇവിടെ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം പറഞ്ഞത്. കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് അടൂർ പൊലീസിലേക്ക്‌ കൈമാറുകയായിരുന്നു. പെൺകുട്ടി അച്‌ഛനും അമ്മയ്ക്കുമൊപ്പം വിദേശത്തായിരുന്നു താമസം. 2020ൽ വിദേശത്തുവെച്ചാണ് അമ്മ രോഗംബാധിച്ച് മരിക്കുന്നത്. അമ്മയുടെ മരണശേഷം വിദേശത്തുവച്ച്‌ അച്ഛൻ പീഡിപ്പിച്ചതായി കുട്ടി കൗൺസിലിങ്ങിൽ വെളിപ്പെടുത്തി. പീഡനം നടക്കുമ്പോൾ കുട്ടി എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. പിന്നീട് നാട്ടിലെത്തിയശേഷവും പീഡിപ്പിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home