Deshabhimani

print edition പ്രതിനിധികളായി അച്ഛനും മകനും ; ചങ്കിലെ കൊടി ചുവപ്പ്

കെ എൻ നാരായണനും മകൻ എൻ രാജേഷും

കെ എൻ നാരായണനും മകൻ എൻ രാജേഷും സിഐടിയു സംസ്ഥാന സമ്മേളനനഗരിയിൽ

വെബ് ഡെസ്ക്

Published on Nov 09, 2026, 01:04 AM | 1 min read

ആനത്തലവട്ടം ആനന്ദൻ നഗർ 
(മാമ്മൻ മാപ്പിള ഹാൾ കോട്ടയം): സമ്മേളനത്തിൽ പങ്കെടുക്കാൻ രണ്ട്‌ യൂണിയനുകളെ പ്രതിനിധീകരിച്ച്‌ പാലക്കാടുനിന്ന്‌ എത്തിയതാണ്‌ കെ എൻ നാരായണനും മകൻ എൻ രാജേഷും. യൂണിയൻ രണ്ടാണെങ്കിലും ചങ്കിലെ കൊടി ചുവപ്പാണ്‌. ഒരുമിച്ച്‌ സമ്മേളനത്തിൽ പങ്കെടുത്ത സന്തോഷമാണ്‌ അച്ഛനും മകനും. കള്ള്‌ചെത്ത്‌ വ്യവസായ തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റാണ്‌ 88 വയസുള്ള ആലത്തൂർ പാടത്തെവീട്ടിൽ കെ എൻ നാരായണൻ. മകൻ എൻ രാജേഷ്‌ കോ ഓപറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സെക്രട്ടറിയാണ്‌.


‘ആദ്യകാലത്ത്‌ ചെത്തുതൊഴിലാളികൾ വലിയ ചൂഷണം നേരിട്ടു. ഒരു ആനുകൂല്യവുമില്ല, കഷ്ടപ്പാട്‌ മാത്രം. അതിൽനിന്ന്‌ രക്ഷനേടിയത്‌ യൂണിയനിലൂടെയാണ്‌.' –നാരായണന്റെ ഓർമകൾ പിന്നോട്ട്‌ സഞ്ചരിച്ചു. 1970ൽ കോഴിക്കോട്‌ സിഐടിയു സംസ്ഥാന ഘടകം ര‍ൂപീകരിച്ച്‌ ചേർന്ന സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്‌ നാരായണൻ. ജീവിതമെന്നാൽ നാരായണന്‌ പാർടി പ്രവർത്തനവും ട്രേഡ്‌ യൂണിയൻ പ്രവർത്തനവുമാണ്‌. സിപിഐ എം ആലത്തൂർ ഏരിയ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്നു. വിപ്ലവഗായകൻ കൂടിയായ നാരായണൻ സംസ്ഥാന സമ്മേളന വേദിയിൽ പാട്ടുപാടി കൈയടിയും നേടി.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan

03

print edition സ്വാശ്രയത്തിൽ കോഴ്‌സിനും സീറ്റിനും സർക്കാർ അനുമതി വേണ്ട; വിദ്യാഭ്യാസവും വിൽപ്പനയ്ക്ക്
CITU 16th State Conference Kottayam TP Ramakrishnan

04

print edition ലക്ഷം പേരുടെ റാലി പ്രതിപക്ഷ നേതാവ്‌ ഉദ്‌ഘാടനം ചെയ്യും; സിഐടിയു സംസ്ഥാന സമ്മേളനം ഇന്ന്‌ സമാപിക്കും
deshabhimani section

Recommended

Deshabhimani
Home