ad
Deshabhimani

അച്ഛൻ, അമ്മ കോളങ്ങൾ ഒഴിവാക്കാം

ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ' എന്ന് ചേർക്കാം: ഹൈക്കോടതി

p v anvar asset
വെബ് ഡെസ്ക്

Published on Jun 02, 2025, 12:20 PM | 1 min read

കൊച്ചി: ട്രാൻസ് ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ഇനി അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാക്കൾ എന്ന് ചേർക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികളായ സഹദും സിയയും നൽകിയ ഹർജിയിലാണ് ഉത്തരവ്. ട്രാൻസ് ദമ്പതികളുടെ മക്കൾക്കുള്ള അപേക്ഷയിൽ അച്ഛൻ, അമ്മ കോളങ്ങൾ ഒഴിവാക്കണമെന്നാണ് നിർദേശം. ജസ്റ്റിസ് സിയാദ് റഹ്മാൻ എ എ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.


2023 ഫെബ്രുവരിയിലാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും ജനന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ അതിൽ പിതാവിന്റെ പേര് സിയ പാവൽ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.


എന്നാൽ അച്ഛന്റെയും അമ്മയുടേയും പേരുകൾ പ്രത്യേകം പരാമർശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരി​ഗണിച്ച കോടതി അച്ഛൻ, അമ്മ എന്നീ കോളങ്ങൾ ജനന സർട്ടിഫിക്കറ്റിന്റെ അപേക്ഷയിൽ നിന്നും ഒഴിവാക്കാൻ ഉത്തരവിട്ടു. സംസ്ഥാനത്തെ ആദ്യ ട്രാൻസ് മാതാപിതാക്കളാണ് സഹദും സിയയും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home