print edition രണ്ടാഴ്ചയിലേറെയായി ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇറാനിലുള്ള മലയാളി വിദ്യാര്‍ഥിയെ തിരിച്ചെത്തിക്കണമെന്ന് രക്ഷിതാക്കള്‍

ജെറിന്‍ ജോസഫ്
കട്ടപ്പന: ഇറാനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന മലയാളി വിദ്യാര്‍ഥിയെ രണ്ടാഴ്ചലേറെയായി ബന്ധപ്പെടാനാകുന്നില്ലെന്ന് രക്ഷിതാക്കൾ. അയ്യപ്പന്‍കോവില്‍ ആലടി ആഞ്ഞിലിമൂട്ടില്‍ ജെറിന്‍ ജോസഫാണ് ഇറാനില്‍ കുടുങ്ങിയത്. മകനെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളായ ജോസും ലൈസാമ്മയും മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും നോര്‍ക്കയ്ക്കും പരാതി നല്‍കി.
ചെന്നൈ രുദ്രാക്ഷ് മര്‍ച്ചന്റ് നേവി കോളേജിലെ വിദ്യാര്‍ഥിയായ ജെറിന്‍ കഴിഞ്ഞവര്‍ഷം ജൂലൈ 27നാണ് ഇറാനിലേക്ക് പോയത്. യുദ്ധം ആരംഭിച്ചശേഷം ഫെബ്രുവരി 27ന് രാത്രിയാണ് അവസാനമായി ജെറിന്റെ ഫോണില്‍നിന്ന് സന്ദേശം ലഭിച്ചത്. അടുത്തദിവസം വിളിക്കാമെന്നായിരുന്നു സന്ദേശം. പിന്നീട് ഇതുവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കോളേജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ജെറിന്‍ സുരക്ഷിതനാണന്നും യുദ്ധം കഴിഞ്ഞാലുടന്‍ തിരിച്ചെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.










0 comments