മുഖ്യമന്ത്രിയുടെ പേരിൽ വ്യാജസന്ദേശം; ഓൺലൈൻ തട്ടിപ്പില്‍ യുവാവിന് പണം നഷ്ടമായി

പ്രതീകാത്മകചിത്രം
പറവൂർ : സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ ധനസഹായ വാഗ്ദാനത്തിൽ കുടുങ്ങി പറവൂർ സ്വദേശിക്ക് പണം നഷ്ടമായി. "ധൻ ധൻ യോജന' പദ്ധതിയിലൂടെ 5,000 രൂപ ലഭിക്കുമെന്ന ഇൻസ്റ്റഗ്രാം പരസ്യത്തിൽ വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്ത മാച്ചാംതുരുത്ത് സ്വദേശി ഡയാൻ ഫ്രാൻസിസിനാണ് 2,499 രൂപ നഷ്ടമായത്. മുഖ്യമന്ത്രിയുടെ പേരിലുള്ള സന്ദേശം കണ്ടാണ് ഡയാൻ ഫ്രാൻസിസ് ലിങ്കിൽ കയറിയത്. സംഭവത്തിൽ ആലുവ സൈബർ പൊലീസ് കേസെടുത്തു. ഡയാൻ പറവൂർ പൊലീസിന് നൽകിയ പരാതി ആലുവ സൈബർ പൊലീസിന് കൈമാറുകയായിരുന്നു.
ധനസഹായം വാഗ്‌ദാനം ചെയ്തുള്ള വ്യാജ ലിങ്കുകളുടെയും സന്ദേശങ്ങളുടെയും കാര്യത്തിൽ ജാഗ്രതപുലർത്തണമെന്ന് പൊലീസ് പറഞ്ഞു. വ്യാജലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വ്യക്തിവിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ കൈമാറരുതെന്നും മുന്നറിയിപ്പ് നൽകി.









0 comments