സിബിഐ ഓഫീസറെന്ന വ്യാജേന ഡിജിറ്റൽ അറസ്‌റ്റ്: വയോധികയുടെ 12 ലക്ഷം തട്ടിയെടുത്തു

എഐ നിർമിത ചിത്രം
കൊച്ചി : സിബിഐ ഓഫീസറാണെന്ന വ്യാജേന ഡിജിറ്റൽ അറസ്‌റ്റിലൂടെ അറുപത്തിയഞ്ചുകാരിയിൽനിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തു. എറണാകുളം കതൃക്കടവ് റോഡിൽ താമസിക്കുന്ന വയോധികയുടെ, ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽനിന്ന് നോയിഡയിലെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ആർടിജിഎസായാണ് പണം അയച്ചുകൊടുത്തത്. നവംബർ ഒന്പതുമുതൽ 18 വരെ കാലയളവിലാണ് പണം തട്ടിയെടുത്തത്. പരാതിയിൽ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.









0 comments