ഷൈ വര്‍ഗീസിന് പുതുതാളം

നന്ദു വിശ്വംഭരൻ
Published on Nov 01, 2025, 07:20 AM | 1 min read
ഇടുക്കി: തെരുവുതോറും പോയി പാട്ടുപാടിയാണ് ജന്മനാ അന്ധനായ ഷൈ വര്‍ഗീസ് കുടുംബത്തെ പോറ്റിയിരുന്നത്. ഭാര്യ സുനിതയ്‍ക്കും കാഴ്‍ചശക്തിയില്ല. താമസം വാടകവീട്ടിലും. കഷ്ടതകൾക്ക് മാറ്റമുണ്ടാക്കി, ജീവിതത്തിന് പുതുതാളം നൽകിയിരിക്കുകയാണ് എൽഡിഎഫ് സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി.
ലൈഫ് പദ്ധതിയിലൂടെ സ്വന്തമായൊരു വീടും വരുമാനമാര്‍ഗത്തിന് സഹായമായി കുടുംബശ്രീയിലൂടെ പുതിയ സൗണ്ട് സിസ്റ്റവും മൈക്കുമാണ് ഷൈ വര്‍ഗീസിനെ തേടിയെത്തിയത്. സ്വന്തം പേരിലുള്ള നാല് സെന്റിലാണ് രണ്ടുമുറി വീട് ഉയര്‍ന്നത്. "വീട്ടില്‍ എന്റെ പരിമിതികള്‍ക്കനുസരിച്ചുള്ള കുറച്ച് സൗകര്യങ്ങള്‍ കൂടിയാവശ്യമുണ്ട്. അതുകൂടി പൂർത്തിയായാൽ താമസം തുടങ്ങാം.
സൗണ്ട് സിസ്റ്റം പുതിയതായതോടെ ഉപജീവനമാര്‍ഗവും മെച്ചപ്പെട്ടു. കരുതലിന് നന്ദി'–ഷൈ വര്‍ഗീസ് പറഞ്ഞു. ഏക മകള്‍ ടീന പാലക്കാട് ബിബിഎ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ തിങ്കളാഴ്‍ചയാണ് ജില്ലയെ അതിദാരിദ്ര്യമുക്തമായി മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചത്.










0 comments