ad
Deshabhimani

നെടുമങ്ങാട് ഹോട്ടലിൽ പൊട്ടിത്തെറി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

simi edumangad
വെബ് ഡെസ്ക്

Published on Dec 22, 2025, 08:07 AM | 1 min read

തിരുവനന്തപുരം: നെടുമങ്ങാട് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാലോട് പ്ലാവറ സ്വദേശി സിമി സന്തോഷ് (44) ആണ് മരിച്ചത്.


15ന് അഴിക്കോട് ജങ്ഷനിലെ ഹോട്ടലിലാണ് ഗ്യാസ് ചോർന്ന് പൊട്ടിത്തെറിയുണ്ടായത്. സ്ഥാപനത്തിലെ രണ്ട്ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയ അഴിക്കോട് മരുതിനകം റോഡരികത്ത് വീട്ടിൽ നവാസ് എന്നയാളുമാണ് അപകടത്തിൽപ്പെട്ടത്.


പരിക്കേറ്റ ഇവരെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊട്ടിത്തെറിയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന നവാസ് ഇന്നലെ മരിച്ചു.


ഗ്ലാസു കൊണ്ട് മറച്ച കടയിൽ ഗ്യാസ് ലീക്കായ വിവരം ആരും അറിഞ്ഞിരുന്നില്ല. ജീവനക്കാരി സ്റ്റൗ കത്തിക്കാൻ ശ്രമിച്ചതോടെ ഉഗ്രസ്ഫോടനത്തില്‍ തീപടര്‍ന്നു. നവാസ് മുസ്ലിംലീഗ് അരുവിക്കര പഞ്ചായത്ത് കമ്മിറ്റി അംഗമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home