ad
Deshabhimani

'പ്രണയംനടിച്ച് പണം തട്ടി, നഗ്നദൃശ്യം വെബ്സൈറ്റിൽ ഇടുമെന്ന് ഭീഷണി'; ഷിയാസ് കരീമിനെതിരെ പരാതിയുമായി പ്രവാസി വ്യവസായി

Shiyas Kareem

ഷിയാസ് കരിം | Photo Credit: FB/Shiyas Kareem

വെബ് ഡെസ്ക്

Published on Apr 27, 2026, 04:55 PM | 1 min read

കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തെന്നും, പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ന​ഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഷിയാസ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രവാസി വ്യവസായി ആയിട്ടുള്ള യുവതിയാണ് ഷിയാസിനെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്.


ഷിയാസിന്റെ പേരിലുള്ള ജിമ്മിന്റെ നവീകരണത്തിനെന്ന പേരിലാണ് പണം കൈപ്പറ്റിയതെന്ന് പരാതിയിൽ പറയുന്നു. പണം വാങ്ങിയതിന് ശേഷമാണ് കബളിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്. പണം തിരികെ ചോദിച്ചപ്പോൾ തരാൻ തയ്യാറായില്ല. അശ്ലീല വെബ്സൈറ്റുകളിലേക്ക് തന്റെ ന​ഗ്നദൃശ്യങ്ങൾ കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.


പണം നൽകിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും ഷിയാസുമായി ഇൻസ്റ്റാ​ഗ്രാമിൽ ചാറ്റ് ചെയ്തതിന്റെ തെളിവുകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.


ടിവി ചാനലുകളിലെ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ടയാളാണ് ഷിയാസ് കരിം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home