ad
Deshabhimani

മോട്ടോർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങി; ശ്വാസംമുട്ടി മരിച്ചു

Death
വെബ് ഡെസ്ക്

Published on Apr 29, 2026, 10:04 AM | 1 min read

നിലമ്പൂർ: മോട്ടോർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയ ആൾ ഓക്സിജൻ്റെ അഭാവത്താൽ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണുമരിച്ചു. വലമ്പുറം സ്വദേശി റിട്ട. ആർമി ഉദ്യോഗസ്ഥനായ ജോസ് (ചാക്കോ- 55) ആണ് മരിച്ചത്. മൃതദേഹം നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയിൽ.


ശ്വാസതടസ്സം അനുഭവപ്പെട്ട് കിണറ്റിൽ വീണ ജോസിനെ വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് എത്തിയ അ​ഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്നാണ് മരണപ്പെട്ടത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home