ad
Deshabhimani

പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

boar

Representative Image

വെബ് ഡെസ്ക്

Published on Feb 13, 2026, 01:33 PM | 1 min read

പുനലൂർ: കൊല്ലം പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. തെന്മല ചാലിയേക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളി രഘുനാഥൻ (65) ആണ് മരിച്ചത്.


വെള്ളി രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം. ജോലി സ്ഥലത്തേക്ക് പോകുമ്പോയൾ രഘുനാഥിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. അടിവയറ്റിൽ ഉൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റ രഘുനാഥിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പ്രദേശത്ത് വന്യമൃ​ഗങ്ങളുടെ ശല്യം പതിവാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home