ad
Deshabhimani

print edition പ്ലസ് വൺ 
ആദ്യ അലോട്ട്‌മെന്റ് ഇന്നുമുതൽ പ്രവേശനം

plusone students

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 15, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറിയിൽ 2,46,638 പേർക്ക്‌ അലോട്ട്‌മെന്റ്‌ ലഭിച്ചു. 71,264 സീറ്റ് ഒഴിവുണ്ട്‌. ആകെ 4,44,772 അപേക്ഷകളാണുള്ളത്‌. ഇതിൽ 43,735 പേർ സ്വന്തം ജില്ലയ്‌ക്ക്‌ പുറമെ സമീപ ജില്ലയിൽകൂടി അപേക്ഷ നൽകിയവരാണ്‌. 3,17,902 മെറിറ്റ്‌ സീറ്റുകളിലേക്കാണ്‌ ഏകജാലക സംവിധാനത്തിൽ പ്ലസ്‌ വൺ പ്രവേശനം നടക്കുക. വിഎച്ച്‌എസ്‌ഇയിൽ 25,122 സീറ്റുകളിലേക്ക്‌ ആദ്യ അലോട്ട്‌മെന്റ്‌ നടന്നു. ആകെ മെറിറ്റ്‌ സീറ്റ് 30,660.


അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ബുധന്‍ വൈകിട്ട്‌ അഞ്ച്‌ വരെ പ്രവേശനം നേടാം. ആദ്യ ഓപ്‌ഷൻ ലഭിച്ചവർ ഫീസ്‌ അടച്ച്‌ സ്ഥിരപ്രവേശനം നേടണം. മറ്റു ഓപ്‌ഷനുകളിൽ സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. വിവരങ്ങൾക്ക്‌ https://www.hscap.kerala.gov.in പരിശോധിക്കാം.


മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂൾ പ്രവേശന അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.1318 പേർക്ക്‌ അലോട്ട്‌മെന്റ്‌ ലഭിച്ചു. 211 സീറ്റ്‌ ഒഴിവുണ്ട്‌. എസ്എസ്എല്‍സി പുനഃപരിശോധനാ ഫലം ഉള്‍പ്പെടുത്തിയാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home