ad
Deshabhimani

ആര്‌ വിചാരിച്ചാലും 
കേരളത്തിൽ ബിജെപി വളരില്ല: ഇ പി ജയരാജൻ

ep jayarajan
വെബ് ഡെസ്ക്

Published on Mar 24, 2025, 12:00 AM | 1 min read

ന്യൂഡൽഹി: ആരൊക്കെ വിചാരിച്ചാലും കേരളത്തിൽ ബിജെപിക്ക്‌ വളർച്ചയുണ്ടാകില്ലെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഡൽഹിയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.


‘‘ബിജെപിയുടെ തലപ്പത്ത്‌ ഉള്ളവരെല്ലാം ചാനലും വ്യവസായവുമുള്ള മുതലാളിമാരാണ്‌. രാജീവ്‌ ചന്ദ്രശേഖരന്‌ സംഘടനാ പ്രവർത്തന പരിചയമില്ല. ബിജെപിക്കുള്ളിൽ പ്രശ്നമുണ്ടെന്ന കാര്യത്തിൽ സംശമില്ല. ആശാ വർക്കർമാരുടെ വിഷയത്തിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കാതെയുള്ള പ്രതിപക്ഷ നിലപാട്‌ തെറ്റാണ്‌. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്കുമുകളിൽ മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ്‌ നടക്കുന്നത്‌. ചിലരുടെ കൈകളിലെ കളിപ്പാവയായി ആശ പ്രവർത്തകർ മാറരുത്‌’‘–- ഇ പി ജയരാജൻപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home