ഇരുനില വീടിന് മുകളിൽ നിന്ന് വീണു; നിർമാണ തൊഴിലാളിക്ക് രക്ഷകനായി അയൽവാസി

വീഡിയോ ദൃശ്യത്തിൽ നിന്ന് (Photo: Screengrab)
കണ്ണൂർ: ഇരുനില വീടിന് മുകളിൽ നിന്ന് താഴേയ്ക്ക് വീണ നിർമാണ തൊഴിലാളിക്ക് രക്ഷകനായി അയൽവാസി. കണ്ണൂർ പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കൽ പള്ളിക്ക് സമീപം നിർമാണത്തിലിരുന്ന വീടിന്റെ മുകളിൽ നിന്നാണ് തൊഴിലാളിയായ ചന്ദ്രി വീണത്. ഒപ്പം ജോലി ചെയ്തിരുന്ന അയൽവാസിയായ രഞ്ജിഷിന്റെ സമയോചിത ഇടപെടലാണ് ചന്ദ്രിക്ക് തുണയായത്. ചന്ദ്രി കാൽതെറ്റി താഴേയ്ക്ക് വീഴുന്ന സമയം, രഞ്ജിഷ് താഴെ നിർത്തിയിട്ട വാഹനത്തിൽ നിന്ന് ഓട് ഇറക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് ഒട്ടും വൈകാതെ അവരെ തന്റെ കൈകൾ കൊണ്ട് താങ്ങിപ്പിടിച്ചു. താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ഫ്‌ളോറിലോ ഗ്രില്ലിലോ ഇടിച്ച് ഗുരുതരമായ അപകടം സംഭവിച്ചേക്കാവുന്ന സാഹചര്യത്തിൽ നിന്നാണ് ചന്ദ്രി കരകയറിയത്. വീഴ്ചയിൽ വാഹനത്തിൽ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും, രഞ്ജിഷ് താങ്ങിയതിനാൽ വീഴ്ചയുടെ ആഘാതം കുറഞ്ഞു.
നിലവിൽ ചന്ദ്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നാണ് വിവരം. രക്ഷകനായി എത്തിയ രഞ്ജിഷും അപകടത്തിൽപ്പെട്ട ചന്ദ്രിയും കോഴിക്കോട് ജില്ലയിലെ വളയം സ്വദേശികളാണ്. ഇവർ രണ്ടുപേരും ഒരുമിച്ചാണ് ജോലിക്ക് എത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. രഞ്ജിഷിന്റെ സമയോചിത ഇടപെടലിന് കൈയ്യടിക്കുകയാണ് സോഷ്യൽമീഡിയ.











0 comments