മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു. എടക്കരയിലാണ് വീട്ടമ്മ ആനയുടെ ആക്രമണത്തില്‍ മരിച്ചത്.
11മണിയോടെയാണ് സംഭവം. മുത്തേടത്ത് ഉച്ചക്കുളം നഗറിലെ നീലിയാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് തന്നെ ദിവസങ്ങള്‍ക്ക് മുമ്പ് ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടമായത്. നിലമ്പൂര്‍ കരുളായിലായിരുന്നു കഴിഞ്ഞ ദിവസം മണി എന്ന ആദിവാസി യുവാവ് ആന ആക്രമണത്തില്‍ മരിച്ചത്.
മലയോര മേഖലയില്‍ വന്യജീവി അക്രമണം വലിയ ചര്‍ച്ചയായിരിക്കെയാണ് വീണ്ടും മരണം തുടര്‍ക്കഥയാകുന്നത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ സ്ഥിരം പോകുന്ന വ്യക്തിയാണ് നീലി. എന്നാല്‍ ഉള്‍ക്കാട്ടിലേക്ക് അധികം പോകാതെ തന്നെ ആന ആക്രമിക്കുകയായിരുന്നു.
വിറക് ശേഖരിക്കാന്‍ പോയ വഴിയാണ് ആനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടില്‍ നിന്നും ചുമന്ന് പുറത്തെത്തിച്ച് തുടര്‍ന്ന് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Tags
Related News

0 comments