കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പന് പരിക്ക്

പ്രതീകാത്മക ചിത്രം
തൃശൂർ: പാലിപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പന് പരിക്ക്. കള്ളിച്ചിത്ര ഉന്നതിയിലെ ഗോപാലനാണ് പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൾ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ നിന്നിരുന്ന ആളുകൾക്ക് നേരെ കാട്ടാന ചിന്നം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ വരവ് കണ്ട് ഭയന്നോടിയ ആളുകളിൽ ചിലർക്ക് പരിക്കേറ്റു.
ആതിരപ്പിള്ളിയിലും കഴിഞ്ഞ ദിവസം കാട്ടാനയാക്രമണം ഉണ്ടായിരുന്നു. വെറ്റിലപാറ വഞ്ചിക്കടവ് റോഡിൽ ഞായറാഴ്ചയായിരുന്നു സംഭവം.









0 comments