ad
Deshabhimani

print edition വൈദ്യുതി റെഗുലേറ്ററി കമീഷൻ: താരിഫ് റെഗുലേഷന്റെ കരട് പ്രസിദ്ധീകരിച്ചു

electricity act amendment
വെബ് ഡെസ്ക്

Published on Aug 25, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്റെ താരിഫ് റെഗുലേഷന്റെ കരട് പ്രസിദ്ധീകരിച്ചു. 2027–-28 സാമ്പത്തിക വർഷംമുതൽ ആരംഭിക്കുന്ന അഞ്ചുവർഷ നിയന്ത്രണ കാലത്തേക്കുള്ള കരടാണ് പ്രസിദ്ധീകരിച്ചത്. നിലവിലുള്ള 2021-ലെ താരിഫ് റെഗുലേഷന്റെ കാലയളവ് 2026-–27 സാമ്പത്തിക വർഷത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് കരട് റെഗുലേഷനുകൾ തയ്യാറാക്കിയത്.


റെഗുലേറ്ററി കമീഷൻ റെഗുലേഷൻ 2026ന്റെ കൺസൾട്ടേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമീഷന്റെ വെബ്സൈറ്റ്‌ മുഖേന 18നുമുമ്പായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഹെൽപ്‌ ഡെസ്‌കിൽ (0471-2735544) ബന്ധപ്പെടാം. www.erckerala.org വെബ്‌സൈറ്റും സന്ദർശിക്കാം. തപാൽ, [email protected] മുഖേന പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ നൽകാം. തപാൽ മുഖേന അയക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ, കെപിഎഫ്സി ഭവനം, സി വി രാമൻപിള്ള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695 010 വിലാസത്തിൽ സെപ്‌തംബർ 25ന് വൈകിട്ട് 5 വരെ സ്വീകരിക്കും.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home