ad
Deshabhimani

റെക്കോർഡ് ഭേദിച്ച് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് കഠിനമായതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

Electricity.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 14, 2026, 12:10 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത വേനൽ തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്. ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.


വൈകുന്നേരത്തെ പീക്ക് സമയത്തെ (Peak Hour) ഉപഭോഗം 5933 മെഗാവാട്ടിൽ എത്തിയത് വൈദ്യുതി ബോർഡിനെ സംബന്ധിച്ച് പുതിയൊരു റെക്കോർഡാണ്. വേനൽ ചൂട് അസഹനീയമായി തുടരുന്നതും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗവുമാണ് ഉപഭോഗം കുതിച്ചുയരാൻ കാരണം.


വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ രാത്രി 11 വരെ) വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home