സിപിഐ എം വാങ്ങിയത് ഇലക്ടറൽ ബോണ്ടല്ല; മാപ്പ് പറഞ്ഞ് മനോരമ

തിരുവനന്തപുരം: ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമ മാപ്പ് പറഞ്ഞു. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാട്രക്ചർ കമ്പനിയിൽ നിന്ന് സിപിഐഎം 2021-22 കാലഘട്ടത്തിൽ 25 ലക്ഷം രൂപ "ഇലക്ട്രൽ ബോണ്ട്’ വാങ്ങിയെന്ന് മനോരമ ദിനപത്രവും മനോരമ ഓൺലൈനും പ്രചരിപ്പിച്ച വ്യാജ വാർത്തക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിയമനടപടി ആരംഭിച്ചിരുന്നു. തുടർന്നാണ് സിപിഐ എം വാങ്ങിയത് ഇലക്ടറൽ ബോണ്ടല്ല സംഭാവനയാണെന്ന് മനോരമ തിരുത്തിപ്പറഞ്ഞത്.
'ദേശീയ പാതാ നിർമാണത്തിന്റെ കരാർ ലഭിച്ച മേഘ എഞ്ചിനീയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചർ കമ്പനി സിപിഐഎമ്മിന് 25 ലക്ഷം രൂപ നല്കിയത് സംഭാവനയെന്ന നിലയിൽ.( സംഭാവന എന്നതിന് പകരം ഇലക്ടറൽ ബോണ്ട് വഴി മേഘ 25 ലക്ഷം രൂപ സിപിഐ എമ്മിന് കെെമാറിയെന്നാണ് ഇന്നലത്തെ വാർത്തയിൽ ചേർത്തിരിക്കുന്നത് . പിശക് വന്നതിൽ ഖേദിക്കുന്നു' -ഖേദ പ്രകടനത്തിൽ മനോരമ പറഞ്ഞു
വ്യാജ വാർത്ത മനോരമ നൽകിയതിന് പിന്നാലെ വലിയ വിമർശനമായിരുന്നു വിവിധ കോണുകളിൽ നിന്നും ഉയർന്നത്. യാതൊരു വിവരങ്ങളുടേയും അടിസ്ഥാനത്തിലല്ലാതെ സിപിഐഎമ്മിനെ സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടി നടന്ന ഗൂഢാലോചന മാത്രമായിരുന്നു ഇത്. തുടർന്നാണ് വിഷയത്തിൽ മാധ്യമം ഇപ്പോൾ മാപ്പ് പറഞ്ഞിരിക്കുന്നത്.








0 comments