ad
Deshabhimani

വയോധിക പൊള്ളലേറ്റ് മരിച്ചനിലയിൽ

found died

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 27, 2026, 10:00 PM | 1 min read

കട്ടപ്പന : വയോധികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അയ്യപ്പൻകോവിൽ ആലടിക്കുന്ന് മൈലയ്ക്കൽ മേരിക്കുട്ടി ജോസഫ്(69) ആണ് മരിച്ചത്. ഒപ്പം താമസിക്കുന്ന മകൻ ജയ്‌സൺ ജോലിക്കുശേഷം ഞായർ രാത്രി ഒമ്പതോടെ തിരിച്ചെത്തിയപ്പോൾ മൃതദേഹം അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.


അടുക്കളയിൽ തീകത്തിക്കുന്നതിടെ അപകടമുണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയും ജെയ്‌സണും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. വൃദ്ധയെ വിവിധ രോഗങ്ങൾ അലട്ടിയിരുന്നു. മേരിക്കുട്ടിയെ ഇടയ്ക്കിടെ ശ്രദ്ധിക്കണമെന്ന് അയൽവാസികളോട്‌ പറഞ്ഞാണ് ജയ്‌സൺ ജോലിക്കുപോകുന്നത്.


ഞായർ രാത്രി മേരിക്കുട്ടി തൊട്ടടുത്തുള്ള വീട്ടിലെത്തി തിരികെ പോയിരുന്നു. ഇതിനുശേഷമാണ് അപകടമുണ്ടായത്. അടുക്കളയിലെ കസേരയും മറ്റ് വീട്ടുപകരണങ്ങളും കത്തിനശിച്ചു. ഉപ്പുതറ പൊലീസ് പരിശോധന നടത്തി. ഫോറൻസിക് വിദഗ്‌ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ എം വി ജോസഫ്(സിപിഐ എം അയ്യപ്പൻകോവിൽ മുൻ ലോക്കൽ കമ്മിറ്റിയംഗം). മറ്റ് മക്കൾ: ജൂലിയ ജോസഫ്, ജയ്മോൾ ജോസഫ്. മരുമക്കൾ: ഷാജി, റോയി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home