അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധിക മരിച്ചു

മംഗലപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധികകൂടി മരിച്ചു. പോത്തൻകോട് വാവറയമ്പലം മാർക്കറ്റ് റോഡിനുസമീപം എള്ളുവിള വീട്ടിൽ ബഷീറിന്റെ ഭാര്യ അബുസാബീവി (79) ആണ് മരിച്ചത്. 10 ദിവസം മുന്പ് പനി ബാധിച്ചാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിരുന്നു.
സംസ്‌കാരം വാവറയമ്പലം മുസ്ലിം ജമാഅത്ത് ഖബർ സ്ഥാനിൽ നടന്നു.
മക്കൾ: ജുനൈഫ, മുഹമ്മദ് ഷാഫി, ജുബൈരിയ, നജുമുനിസ, ഷീജാ മോൾ, സെയ്ഫുദീൻ, ഷംനാഥ്. മരുമക്കൾ മുഹമ്മദ് കണ്ണ്,സഫീന, ഹംസ, റഹീം മെഹബൂബ്, നിഷ. ആരോഗ്യ പ്രവർത്തകർ വാവറയമ്പലത്തെ വീട്ടിലെത്തി കിണർ വെള്ളം പരിശോധനയ്ക്ക് ശേഖരിച്ചു.









0 comments